
സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍, കമ്പൈന്‍ഡ് ഹയര്‍സെക്കന്‍ഡറി പരീക്ഷ ജനുവരി ഏഴിനും ഫെബ്രുവരി അഞ്ചിനും നടത്തും. പോസ്റ്റല്‍ അസിസ്റ്റന്റ്, ഡാറ്റ എന്‍ട്രി ഓപറേറ്റര്‍, ലോവര്‍ ഡിവിഷന്‍ ക്ളര്‍ക്ക്, കോര്‍ട്ട് ക്ളര്‍ക്ക് തസ്തികകളില്‍ നിയമനത്തിനാണ് ഈ പരീക്ഷ. ആകെ 5134 ഒഴിവുകള്‍.
പന്ത്രണ്ടാം ക്ളാസ് പാസായിരിക്കണം. 2017 ജനുവരി ഒന്നിനകം യോഗ്യത നേടിയവരാകണം.
2017 ജനുവരി ഒന്നിന് 18–27 വയസാണ് പ്രായപരിധി. 1990 ജനുവരി രണ്ടിനും 1999 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരാകണം. സംവരണ വിഭാഗത്തിന് നിയമാനുസൃത വയസിളവ്.
അപേക്ഷാഫീസ് 100 രൂപ. എസ്സി/എസ്ടി/വികലാംഗര്‍/വിമുക്തഭടന്‍മാര്‍ എന്നിവര്‍ക്ക് ഫീസില്ല.
www.ssconline.nic.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി നവംബര്‍ ഏഴിനകം അപേക്ഷിക്കണം. ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ ഫീസടച്ചതിന്റെ വിശദാംശങ്ങള്‍ രണ്ടംഘട്ടത്തില്‍ രേഖപ്പെടുത്തണം.
www.ssc.nic.in കൂടുതല്‍ വിവരം വെബ്സൈറ്റിലെ വിജ്ഞാപനത്തിലും.